വീര ഭദ്രന്
സൌപർണ്ണിക തീർത്ഥം
Veera Bhadranu (Souparnika Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: July 31 2013 05:29:51.

വീരഭദ്രനു് ഭസ്മാർച്ചന, ശ്രീ-
വിദ്യാദേവിയ്ക്കു് ഭക്താർച്ചന
കമുകിൻ പൂക്കുല കുങ്കുമത്തട്ടത്തിൽ
കണിവച്ചു കണിവച്ചു ലക്ഷാർച്ചന
(വീരഭദ്രന്‌)

മുരുകന്നെൻ മനം മയിൽ‌വാഹനം, ഗാന-
സരസ്വതിയ്ക്കെൻ സ്വനം പത്മാസനം
പ്രാണലിംഗേശ്വരൻ പാർത്ഥേശ്വരന്മാർ
പഞ്ചമുഖന്നുമെൻ നാമാർച്ചനം
സഹസ്രനാമാർച്ചനം
(വീരഭദ്രന്‌)

ചന്ദ്രമൗലീശ്വര സ്വർഗ്ഗംഗയായ്, ഭക്തി-
നഞ്ചുണ്ടേശ്വര വിൺ‌മങ്കയായ്
ആഞ്ജനേയൻ പിന്നെ ശ്രീമഹാവിഷ്ണുവും
വേണുഗോപാലനും ആരാധ്യരായ്
ഇവിടെ ആരാധ്യരായ്
(വീരഭദ്രന്‌)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts