തിരുവാറന്മുള കൃഷ്ണാ
തുളസീതീർത്ഥം
Thiruvaranmula Krishna (Thulasi Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ എസ് ചിത്ര
രാഗംശഹാന
ഗാനത്തിന്റെ വരികള്‍
Last Modified: November 01 2013 14:43:18.





തിരുവാറന്മുളകൃഷ്ണാ നിന്നോമല്‍-
തിരുമുഖം കണികണ്ടു നില്‍ക്കുമ്പോള്‍
എന്നെ മറക്കുന്നെന്‍ ദുഃഖം മറക്കുന്നു
എല്ലാം മറക്കുന്നു ഞാന്‍...
ഇന്നെല്ലാം മറക്കുന്നു ഞാന്‍...
(തിരുവാറന്മുള...)

അഴലില്‍‌പ്പെടുന്നോര്‍ക്കു കരകേറാനവിടുത്തെ
മിഴിയിലെ കാരുണ്യം മതിയല്ലോ
എരിയുന്ന തീയിലും കുളിരേകാനാ നറും-
ചിരിയൊന്നു മാത്രം മതിയല്ലോ
(തിരുവാറന്മുള...)

ആറന്മുളയിലെ മതിലകം ഗോകുലമായിട്ടെന്‍
ഓര്‍മ്മയില്‍ തെളിയേണം
അവിടുത്തെ ശ്യാമളകോമള വിഗ്രഹം
അകതാരില്‍ എന്നെന്നും കാണേണം
(തിരുവാറന്മുള...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts