മൂകാംബികേ ദേവി ജഗദംബികേ
തുളസീതീർത്ഥം
Mookambike Devi Jagadambike (Thulasi Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംസാരമതി
ഗാനത്തിന്റെ വരികള്‍
Last Modified: November 01 2013 14:47:24.




മൂകാംബികേ ദേവി ജഗദംബികേ
മുപ്പാരിനും നിത്യവരദായികേ
അടിയനില്‍ വിടരും പത്മദളങ്ങളില്‍
അവതരിക്കൂ ദേവീ അനുഗ്രഹിക്കൂ
(മൂകാംബികേ...)

കാലാതിവര്‍ത്തിയാം കലകള്‍ക്കെന്നാളും
ആധാരം നീയല്ലോ...
അനശ്വരങ്ങളാം അക്ഷരവിദ്യകള്‍‌തന്‍
അക്ഷയനിധിയും നീയല്ലോ...
(മൂകാംബികേ...)

കാതിനു പീയൂഷം കണ്ണിനു കര്‍പ്പൂരം
കാനനമേഖല ചേതോഹരം...
തംബുരു മീട്ടി ഋതുക്കള്‍ വരുന്നു
നിന്‍ തിരുനടയിലുദാരം...
(മൂകാംബികേ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts