നമഃ നമഃ (ശ്രീ മഹാഗണപതേ നമഃ)
തുളസീതീർത്ഥം
Namaha Namaha (Sree Mahaganapathe) (Thulasi Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംനാട്ടക്കുറിഞ്ചി
ഗാനത്തിന്റെ വരികള്‍
Last Modified: November 01 2013 14:53:24.




ഗജാനനം ഭൂതഗണാദി സേവിതം
കപിത്ഥജംബൂഫല സാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വര പാദപങ്കജം

നമഃ നമഃ
ശ്രീ മഹാഗണപതേ നമഃ
അവിഘ്നമസ്തു ശ്രീഗുരുഭ്യോ നമഃ
നാന്മുഖാദി മൂര്‍ത്തിത്രയ പൂജിതം
നാരദാദി മുനിവൃന്ദസേവിതം
(നമഃ)

ഇടവും വലവും ബുദ്ധിയും സിദ്ധിയും
ഇരുന്നരുളും നിന്‍ സന്നിധിയില്‍
അടിയങ്ങള്‍ ഏത്തമിടുമ്പോള്‍
നിന്‍ കൃപ അഭംഗുരം പൊഴിയേണം
വിഘ്നം അവിളംബം ഒഴിയേണം
(നമഃ)

ഉണരുന്ന പുലരികളിലരുണകിരണങ്ങള്‍
നിന്‍ തിരുനടയില്‍ കാണുന്നു നിത്യവും ഹോമം
അവിലു മലര്‍ ശര്‍ക്കര അട തേന്‍ കരിമ്പു പഴം
അവിടുത്തെ അമൃതേത്തിനെത്തുമവിരാമം
(നമഃ)

അനവദ്യസുന്ദരം ഗജാനനം
ഭക്തജനങ്ങളിലലിവോലും തിരുനയനം
അഭിരാമമാനന്ദനടനം ഞങ്ങള്‍ക്കവലംബം
അവിടുത്തെ പദഭജനം
(നമഃ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts