വില്വാദ്രിനാഥ
തുളസീ മാല I
Vilwadri Naadha (Thulasi Mala Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശ്യാമ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:11.
വില്വാദ്രിനാഥാ നീ അല്ലാതെയില്ലാരും
വല്ലാതെ വലയുമ്പോള്‍ തുണയ്ക്കാന്‍ - എന്‍റെ
ഉള്ളത്തിലുറയുന്ന ദുഃഖങ്ങള്‍ വഴിയുമ്പോള്‍
പൊള്ളീടും മിഴിനീരു തുടയ്ക്കാന്‍ - എന്‍റെ
പൊള്ളീടും മിഴിനീരു തുടയ്ക്കാന്‍
(വില്വാദ്രിനാഥാ)

മുഴുമെയ്യില്‍ സൗവര്‍ണഗോളകയണിഞ്ഞെന്‍റെ
മിഴി മൂന്നും കവരുന്നൊരഭിരാമനേ
പുനര്‍ജ്ജനി പലവട്ടം പിന്നിട്ടും പിന്നെയെന്‍
പുരഞ്ജനി പുല്‍കുന്നു നിന്‍ മോക്ഷപാദം
(വില്വാദ്രിനാഥാ)

ഗണപതി മാരുതി സൗമിത്രിമാരൊത്ത്
പരിചൊടു മരുവുന്ന പരമാത്മനേ
കാഞ്ചനക്കൂവള ശ്രീയോലും മലയിലെ
കല്‌പകപ്പൊന്മരമല്ലയോ നീ
(വില്വാദ്രിനാഥാ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts