രാധേ പറഞ്ഞാലും
തുളസീ മാല I
Radhe Paranjaalum (Thulasi Mala Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംദര്‍ബാരി കാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:10.
രാധേ പറഞ്ഞാലും വനമാലയ്‌ക്കോ
പീലിത്തിരുമുടിക്കോ ഇന്നു് ഏറെ ഭംഗി
രണ്ടിനുമല്ലെന്റെ മുന്നില്‍ ചിരിയ്‌ക്കുമീ
അമ്പാടിക്കണ്ണനാണേറെ ഭംഗി...

(രാധേ)

ഓടക്കുഴല്‍‌വിളിയാണോ ഞാനോതും
ചാടുവാക്കോ നിനക്കേറെ പഥ്യം
രണ്ടിനുമല്ല നീ അപ്പപ്പോള്‍ ചൊല്ലുന്ന
കള്ളത്തരങ്ങളാണേറെ ഹൃദ്യം...

(രാധേ)

കണ്ടുകണ്ടങ്ങിരിക്കുമ്പോഴോ, എന്നെ
കാണാത്ത നേരത്തോ ഏറെയിഷ്‌ടം
കണ്ണനെക്കണ്ണാതിരിയ്‌ക്കില്‍ മരിക്കയാ-
ണെന്നല്ലി പിന്നെയിതെന്തു ചോദ്യം...

(രാധേ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts