ഹരേ കൃഷ്ണ
തുളസീ മാല I
Hare Krishna (Thulasi Mala Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:10.
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...
ഈ ദ്വാരകാവാടത്തില്‍ ഞാന്‍ നില്‍പ്പൂ
ഹരേ... കൃഷ്ണാ...

ദ്വാരപാലന്മാര്‍ അടച്ചിട്ട ദക്ഷിണ-
ദ്വാരകാവാടത്തില്‍ ഞാന്‍ നില്‍പ്പൂ
കാറൊളിപ്പൂമുഖം കാണ്മാന്‍ കൊതിച്ചെത്തും
എന്‍ വിളി അങ്ങെന്തേ കേട്ടിരിപ്പൂ
(ഹരേ)

ബാലകനാകിയ നാള്‍‌മുതലെന്‍ മനം
ശ്രീലകമാക്കിയതല്ലയോ നീ
അവിലേകിയില്ല ഞാന്‍
എങ്കിലും പിണങ്ങാത്ത
അടിയന്‍റെ അലിവൊലിക്കണ്ണനല്ലേ
അഴല്‍ കണ്ടാലലിയുന്ന വെണ്ണയല്ലേ
(ഹരേ)

സങ്കടം വഴിയുന്ന നേരത്തു നിന്‍ നാമ-
സങ്കീര്‍ത്തനങ്ങള്‍ ജപിക്കുവോന്‍ ഞാന്‍
സന്തതമെരിയുന്ന ചിന്തതന്‍ നടുവിലും
നിന്‍റെ ചിദ്രൂപം സ്മരിക്കുവോന്‍ ഞാന്‍
നിന്‍റെ തൃപ്പാദം ഭജിക്കുവോന്‍ ഞാന്‍
(ഹരേ)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts