സഖിമാരോടൊത്തു
തുളസീ മാല I
Sakhimaarodothu (Thulasi Mala Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:10.
സഖിമാരുമൊത്തവിടുന്നൂഞ്ഞലാടിടുമ്പോള്‍
വില്വമംഗലമായ് ഞാന്‍ മാറും...
ആര്‍ദ്രഹൃദയേ നിന്റെ ഗാത്രമതിമോഹനം
ആര്‍ത്തനാകുമെന്റെ പ്രണാമം നിന്‍ നടയില്‍
ചേര്‍ത്തലബ്‌ഭഗവതീ കാര്‍ത്ത്യായനീ
ദേവീ, ചാര്‍ത്തിച്ചിടുന്നു കളഭം കന്യകേ


സഖിമാരുമൊത്തവിടുന്നൂഞ്ഞലാടിടുമ്പോള്‍
വില്വമംഗലമായ് ഞാന്‍ മാറും...
ചേറില്‍ തലയറ്റം എട്ടാം കുളത്തിലെത്തും
ദേവീ നിന്നെ ഞാന്‍ കുടിയിരുത്തും....
ചേര്‍ത്തലബ്‌ഭഗവതീ കാര്‍ത്ത്യായനീ
ദേവീ, ചാര്‍ത്തിച്ചിടുന്നു കളഭം കന്യകേ


ഇരട്ടിയിലമ്മയ്‌ക്കും തടികാവിന്നുടയവനും
ഇരിയ്‌ക്കില്ലേ മോദമായ് ദേവീ നീ...
ഊരുചുറ്റിയാറാടി പൂരപ്പാട്ടില്‍ മയങ്ങി
മൂന്നു ലോകങ്ങള്‍ക്കും പ്രഭയായ് നീ...
ചേര്‍ത്തലബ്‌ഭഗവതീ കാര്‍ത്ത്യായനീ
ദേവീ, ചാര്‍ത്തിച്ചിടുന്നു കളഭം കന്യകേ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts