ആറ്റുകാലമ്മേ
തുളസീ മാല I
Aattukalamme (Thulasi Mala Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ ജെ യേശുദാസ്
രാഗംവാചസ്പതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:09.
ആറ്റുകാലമ്മേ സുരേശ്വരീ
മോക്ഷമേകുക മേ ദേവീ
ആത്മപൂജകളേറ്റുവാങ്ങാന്‍
കാല്‍ക്കലിന്നെന്‍ പൊങ്കാല
നിന്‍ കാല്‍ക്കലിന്നെന്‍ പൊങ്കാല
(ആറ്റുകാലമ്മേ)

ആര്‍ത്തിരമ്പിവരുന്ന ഭക്തരില്‍
സ്വാര്‍ത്ഥചിന്ത കളഞ്ഞീടാന്‍
പേര്‍ത്തുപേര്‍ത്തു ത്രിമൂര്‍ത്തികളോതും
ആപ്തമന്ത്രവുമേകൂ നീ...
(ആറ്റുകാലമ്മേ)

കിള്ളിയാറ്റിന്‍‌കരയില്‍ വാഴും
വെണ്മയാം നീ കണ്ണകിയോ
ഉണ്മ മാനുഷജാതിയൊന്നായ്
അമ്മയാം നീ വരമരുളൂ
(ആറ്റുകാലമ്മേ)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts