വനത്തില്‍ ഇടമില്ലാഞ്ഞോ
ഗാനമാലിക
Vanathil Idamillaanjo (Ganamaalika)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംകുമരകം രാജപ്പന്‍
ഗാനരചനനൂറനാട് രവി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:08.
 വനത്തിലിടമില്ലാഞ്ഞോ.. വരുവാന്‍ കൊതിയില്ലാഞ്ഞോ..
പോരാന്‍ കല്‍പ്പനയില്ലാഞ്ഞോ
ഊര്‍മിള മാത്രം പതിയുടെ നിഴലായ്
പടികളിറങ്ങി നടന്നില്ലാ.. പടികളിറങ്ങി നടന്നില്ല...
(വനത്തിലിടമില്ലാഞ്ഞോ... )

കല്ലിച്ച നൊമ്പരമുള്ളിലൊളിച്ചവൾ
കല്ലു പോല്‍ നിന്ന് നെടുവീര്‍ക്കേ... (കല്ലിച്ച.. )
ലക്ഷ്മണന്‍ കണ്ടുവോ... രാമനും കണ്ടുവോ...
ലക്ഷ്മണന്‍ കണ്ടുവോ രാമനും കണ്ടുവോ
സീത തന്‍ ഉള്ളവും കല്ലായിരുന്നുവോ...
സീത തന്‍ ഉള്ളവും കല്ലായിരുന്നുവോ...
(വനത്തിലിടമില്ലാഞ്ഞോ... )

കല്ലിലും മുള്ളിലും കാല്‍ വച്ചു രാമന്റെ
കര്‍മ്മപഥങ്ങളില്‍ സീത നടക്കവേ.. (കല്ലിലും.. )
ഊര്‍മിള മാത്രം... അയോദ്ധ്യ തന്‍ ദുഃഖമായ്...
ഊര്‍മിള മാത്രം അയോദ്ധ്യ തന്‍ ദുഃഖമായ്
ലക്ഷ്മണന്‍ തന്‍ നിഴല്‍ തേടി അലഞ്ഞു പോയീ...
ലക്ഷ്മണന്‍ തന്‍ നിഴല്‍ തേടി അലഞ്ഞു പോയി...
(വനത്തിലിടമില്ലാഞ്ഞോ... )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts