കുന്തി വിളിച്ചു
ഗാനമാലിക
Kunthi Vilichu (Ganamaalika)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംകുമരകം രാജപ്പന്‍
ഗാനരചനനൂറനാട് രവി
ഗായകര്‍കെ ജെ യേശുദാസ്
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:07.

കുന്തി വിളിച്ചു കര്‍ണ്ണാ...
മനം നൊന്തു വിളിച്ചു കര്‍ണ്ണാ... (കുന്തി.. )
കര്‍ണ്ണാ.. മകനേ ഭാരതയുദ്ധം നാളെ
ഭൂമിയില്‍ രക്തപ്പുഴ നീളെ
നീയോരമ്പ് തോടുക്കൂ
എന്നുടെ മാറിടം ഒന്നു പിളര്‍ക്കൂ
മകനേ.. മാറിടം ഒന്നു പിളര്‍ക്കൂ...
കുന്തി വിളിച്ചു കര്‍ണ്ണാ....

ഒരു മാതാവിന്‍ മനമുരുകുന്നു
പുത്രന്‍ നിന്നു ജ്വലിക്കുന്നു.. (ഒരു മാതാവിന്‍.. )
ഭൂവിന്‍ വേദനയാരറിയുന്നു...
കൌരവരോ.. ഹാ.. പാണ്ഡവരോ.. (ഭൂവിന്‍.. )
കൌരവരസ്ത്രമെടുക്കുന്നു..
പാണ്ഡവരസ്ത്രമെടുക്കുന്നു..
രക്തം ചിന്തുക രസമോ.. മനുഷ്യന്
തമ്മില്‍ കൊല്ലുക രസമോ...

കുന്തി വിളിച്ചു കര്‍ണ്ണാ....

ആരറിയുന്നു മാനവധര്‍മ്മം
ഭാരത ഭാസുരധര്‍മ്മം.. (ആരറിയുന്നു.. )
ഭൂമിയില്‍ രക്തപ്പുഴയൊഴുകുന്നത്‌
സൌഖ്യമതോ.. ഹാ വേദനയോ.. (ഭൂമിയില്‍.. )
ഭാരതമിന്നു വിതുമ്പുന്നു..
മാനവനിവിടെ നടുങ്ങുന്നു..
അസ്ത്രമെടുക്കരുതിവിടിനി ആരും
ശക്തി പരീക്ഷണമരുതേ...
(കുന്തി... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts