നാഗഫണം
ഗംഗാതീർത്ഥം വാല്യം II
Nagaphanam (Ganga Theertham Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംമോഹന്‍ദാസ്‌
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:05.


നാഗഫണം ചൂടും ജടാമണ്ഡലം
ധ്യാനമൗനസാന്ദ്രമാകും വിഗ്രഹം
വിഗ്രഹത്തെ കുമ്പിടാന്‍ ഭക്തനെന്റെയാഗ്രഹം
ഇന്നു തഴുകി മാറ്റും ഹരന്‍ എന്റെ കദനകന്മഷം

(നാഗഫണം)

പണ്ടൊരിക്കല്‍ മൃതിയടുത്തു വന്നു തടുത്തു - ഒരു
ബാലകനെ കാലപാശം പിടിമുറുക്കുമ്പോള്‍
കണ്ണടച്ചു കരള്‍ വിറച്ചു തരിച്ചു നില്‍ക്കുമ്പോള്‍
മാര്‍ക്കണ്ഡേയതായ്‌ക്കു രക്ഷ നല്‍കി
ഹരോ ഹര... ശംഭോ ഹരോ ഹര...

(നാഗഫണം)

സൗമിനിയാമൊരുവള്‍ പണ്ടു പാത മറന്നു - പല
പാപദോഷം കൊണ്ടു ജന്മം കരി പുരണ്ടപ്പോള്‍
പശ്‌ചാത്താപം തിരുപദത്തില്‍ മലരെറിഞ്ഞപ്പോള്‍
പ്രായശ്‌ചിത്തം മോക്ഷം നേടും വഴിയേ
ഹരോ ഹര... ശംഭോ ഹരോ ഹര...

(നാഗഫണം)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts