പൂജാഫലങ്ങളെന്‍
ക്ഷേത്രാടനം
Poojaphalangalen (Kshethradanam)
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംബിച്ചു തിരുമല
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 23 2019 16:56:39.
പൂജാഫലങ്ങളെൻ
മനസ്സും ശരീരവും
തിരുവാർപ്പിൽ വാഴും കണ്ണാ
ചൊരിയൂ പ്രസാദം നീ

കണ്ണീരിലെന്റെ പിഴകൾ
തുളസീദലങ്ങളായ്
വിതറുന്നു നിന്റെ മുന്നിൽ
കരുതൂ നിവേദ്യമായ്

കുണ്ടും വരണ്ട നിലവും
കുഴിയും തടാകവും
വഴിയിൽ കടന്നു പലതും
മതിയായി ജീവിതം
ഒരു നേർച്ച മാത്രമായെൻ
നരജന്മ ഭാരവും
തിരുമേനിയേറ്റു വാങ്ങു
പരമാത്മാവല്ലോ നീ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts