പമ്പാ നദീ തട ഹൃദയം
ക്ഷേത്രാടനം
Pampaa nadee thada hrudayam (Kshethradanam)
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംബിച്ചു തിരുമല
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ
രാഗംകാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: September 17 2023 12:51:21.
പമ്പാ നദീതട ഹൃദയം
ശ്രീ പാർത്ഥസാരഥീ അമ്പലം
തിരുവാറന്മുള മതിലകത്താണ്ടു തോറും
തിരുവോണ നാളിൽ ആറാട്ടാഘോഷം
മകര തിരുവോണ നാളിലാറാട്ടാഘോഷം

കൃഷ്ണ കൃഷ്ണ മധുരാധിപ കൃഷ്ണ
കൃഷ്ണ കൃഷ്ണ മധുസൂദന കൃഷ്ണാ
കൃഷ്ണാ...ഹരേ കൃഷ്ണാ...

ഗരുഡ വാഹനം എഴുന്നള്ളത്തും നാളിൽ
ഗോപീ ചന്ദനം തൊടുകുറി ചാർത്തീ
അത്താഴ ശീവേലിക്കവിടുന്നണിഞ്ഞൊരുങ്ങീ
തെക്കേ തിരുനടയിൽ വരുമ്പോൾ
പഞ്ച വാദ്യ ലയ മേള തരംഗം
നെഞ്ചിലേന്തിയൊരഗംമ്പടിയായി ഞാൻ
തങ്കനിർമ്മിത സമുജ്ജ്വല ബിംബം
കണ്ടു കൈതൊഴുമോരമ്പല ദീപം

ഹൃദയരഞ്ജിതൻ കളഭവും വിളക്കും
ഗോപീനാഥന് വഴിപാടുമായി
പന്ത്രണ്ട് കളഭം കൊണ്ടഭിഷേകം ചെയ്‌തിറങ്ങീ
ഞാനെൻ തമ്പുരാനെ തൊഴുമ്പോൾ
എന്റെ കർമ്മഫല ജന്മമശേഷം
നിന്റെ സന്നിധിയിൽ തൃപ്പടി ദാനം
എന്നുമെന്റെ മനസ്സിൽ നിറയേണം
നിന്‍റെ രൂപമാറന്മുള ദേവാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts