മനമേ യേശുവിൻ
സ്നേഹ ദീപം
Maname Yesuvin (Sneha deepam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനജയൻ പള്ളുരുത്തി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:50.
മനമേ യേശുവിന്‍ പാദുകമാകൂ
ദിനവും ഈശ്വര സാധനയില്‍
ജനനം പാവനമാക്കിടും നീയും
ധ്യാനമാകും ജീവിതത്തിന്‍ നിർഝരിയില്‍
(മനമേ )

പ്രാര്‍ത്ഥന മാത്രം ജല്പപനമാക്കിയ
നാവാല്‍ നിത്യം നീ മൊഴിയും (പ്രാര്‍ത്ഥന )
പ്രഭോ എന്നില്‍ കനിയേണമേ
പ്രഭോ എന്റെ ഹൃദയത്തില്‍ വാഴേണമേ
പ്രഭോ എന്റെ ദുഃഖങ്ങള്‍ നീക്കേണമേ
(മനമേ )

യേശുവിന്‍ സ്നേഹം ദര്‍ശനമാക്കിയ
ജീവന്‍ എന്നും പൂത്തു നില്‍ക്കും (യേശുവിന്‍ )
പ്രഭോ എന്നില്‍ കനിയേണമേ
പ്രഭോ നിന്റെ സ്നേഹം ചൊരിയേണമേ
പ്രഭോ എന്റെ ദുഃഖങ്ങള്‍ നീക്കേണമേ
(മനമേ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts