ശ്രീകണ്ടേശ്വര
ഗംഗാതീർത്ഥം Vol I
Sreekandeshwara (Ganga Theertham Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംസരസാംഗി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:48.

ശ്രീകണ്ഠേശ്വരാ ശശിധരാ
ശിതികണ്ഠാ ഹരാ ശിവകരാ
ഈരേഴുലകിനും മൂലാധാരാ
ക്ഷീരത്താല്‍ നിനക്കെന്നും ധാര

(ശ്രീകണ്ഠേശ്വരാ)

ആതിരയരുളീ ധനുമാസത്തില്‍
ആര്‍ദ്രാദര്‍ശനസൗഭാഗ്യം
ഗിരിജയും ഗംഗയും ഒരുമിച്ചു ചേര്‍ന്ന
നിന്‍ ആറാട്ടു നയനാഭിരാമം...
ആറാകദനവിരാമം...

(ശ്രീകണ്ഠേശ്വരാ)

സര്‍വ്വരക്ഷാര്‍ത്ഥം വാസുകി തന്‍ വിഷം
സേവിച്ച നീ ത്യാഗപരിവേഷം
ഘൃതധാരയും യാമപൂജയുമായി
ശ്രിതജനം ഘോഷിപ്പൂ ശിവരാത്രി
വാടാവിളക്കായ് ധരിത്രി

(ശ്രീകണ്ഠേശ്വരാ)�


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts