വടക്കുംനാഥാ
ഗംഗാതീർത്ഥം Vol I
Vadakkumnaadha (Ganga Theertham Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശ്രീരാഗം
ഗാനത്തിന്റെ വരികള്‍
Last Modified: October 22 2013 06:20:31.

വടക്കുംനാഥാ സര്‍വ്വം നടത്തും നാഥാ, നിന്റെ
നടയ്‌ക്കല്‍ ഞാന്‍ സാഷ്‌ടാംഗം നമിക്കുന്നിതാ
സമാധികൊള്ളും സച്ചിന്മയാ സംഹാരാധിപാ
സമസ്‌താപരാധവും ക്ഷമിക്ക ദേവാ
(വടക്കുംനാഥാ)

പരശുരാമനോടൊത്തു രജതാദ്രി വിട്ടങ്ങ്
പരിവാരങ്ങളോടിങ്ങു പരിലസിപ്പൂ...
അഭംഗുരം പൊഴിയും നിന്‍ പ്രഭയാല്‍ തൃശ്ശിവപുരി
അഭൗമമാകും തെക്കന്‍ കൈലമായി, എന്നും
ശുഭമെങ്ങും വിളങ്ങീടും ശൈലമായി
(വടക്കുംനാഥാ)

ശംഖ്‌-ചക്രപ്രതിഷ്ഠയും സൂര്യപുഷ്‌കരിണിയും
ശിവശങ്കരവൈഭവം വാ‌‌ഴ്‌ത്തും മതില്‍ക്കകത്ത്
പ്രദോഷവ്രതവും നോറ്റ് ഘൃതാഭിഷേകവും ചെയ്ത്
പ്രണമിച്ച് പ്രവേശിപ്പൂ സുരലോകത്ത്, ഭക്തര്‍
പ്രപഞ്ചദുഃഖാബ്‌ധി താണ്ടി മറുതീരത്ത്
(വടക്കും‌നാഥാ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts