വിശദവിവരങ്ങള്‍ | |
വര്‍ഷം | 2001 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | സ്മിത |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:45.
പച്ചയും താടിയും വെച്ചു നീയെന്‍ മച്ചകം തന്നില്‍ വിരുന്നു വന്നു തമ്പുരാന് തന്നതും ഓര്‍മ്മയായെന്‍ ചിന്തകള്‍ക്കുള്ളില്‍ ഇന്നാട്ടമാടി അതുകാണുമ്പം സുകൃതം സുകൃതം നാട്ടാരേ കളിമേളക്കക്കൈ തകൃതം തകൃതം കൂട്ടാരേ തിമില ചെണ്ടക്കാരേ തിരനോട്ടം കണ്ടില്ലേ ഇരവല് പാടുന്നോരേ നടനം കണ്ടില്ലേ അമരത്ത്വം കൊണ്ടാടും അസുരം കണ്ടില്ലേ ദേവാ നീവാ കാണാ വാ വാ ചിങ്ങത്തില് ചങ്ങാതീ ഒന്നുണ്ണാന്‍ വാ (പച്ചയും താടിയും) മനസ്സും മനസ്സും മധുരം പകരും വേഷങ്ങള്‍ വിരിയും മൊഴിയും കളഭം വിതറും ദോഷങ്ങള്‍ ഇരവും തരവും ചൂടും ചമയച്ചന്തം കാണാന്‍ തിരുമേനീ വന്നാലും പരവിലിരുന്നാലും ഒരു ഗാനത്തിന് ശീലില് കയറിയിരുന്നാലും ദേവാ നീവാ കാണാ വാ വാ പാതാളം വാഴും നിന് തൃപ്പാദം താ (പച്ചയും താടിയും) | |