വലംപിരി ശംഖില്‍ തീര്‍ത്ഥം
അമ്മേ ശരണം ദേവീ ശരണം
Valampiri Shankhil Theertham (Amme Saranam Devi Saranam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംരവീന്ദ്രൻ
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:43.



 
വലംപിരി ശംഖിൽ തീർത്ഥവുമായി
തിടമ്പെഴുന്നെള്ളുന്ന രാത്രി
കണിച്ചുകുളങ്ങരെ ശ്രീ മഹാദേവി
പള്ളി ആറാടുന്ന രാത്രി മോഹന രാത്രി
(വലം പിരി ശംഖിൽ..)


പ്രദക്ഷിണവഴിയിൽ ആയിരങ്ങൾ
നെയ്ത്തിരി നീട്ടുന്ന രാത്രി
നക്ഷത്രനാളങ്ങൾ കൈകളിൽ എത്തി
ദേവകളണയും രാത്രി
(വലം പിരി ശംഖിൽ..)

ആത്മദുഃഖങ്ങൾ അന്നപൂർണ്ണേശ്വരീ
നൈവേദ്യമാകുന്ന രാത്രി
ദേവി തൻ ശരണം പാടുന്ന ഹൃദയം
നിർവൃതി പൂക്കുന്ന രാത്രി
(വലം പിരി ശംഖിൽ..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts