അഗ്രേ പശ്യാമി
ത്രിമധുരം
Agre Pashyami (Thrimadhuram)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനകെ എല്‍ ശ്രീകൃഷ്ണദാസ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:41.
 
അഗ്രേ പശ്യാമി ചൊല്ലാൻ മേല്‍പ്പത്തൂരിനു
ദർശനം നൽകിയ ഭഗവാനേ
പൂന്താനം ജ്ഞാനപ്പാന പാടുമ്പോൾ നിർവൃതി തൻ
പൂന്തേൻ പകർന്നതും നീയല്ലേ
(അഗ്രേ പശ്യാമി...)

കുറൂരമ്മ തൻ വാത്സല്യ പൂജയിൽ
ചെറുബാലനായി നീ ചെന്നെത്തി (2)
ചെമ്പൈ തൻ നിശ്ശബ്ദ കണ്ഠത്തിൽ വീണ്ടും
നീ സംഗീത ഗംഗയൊഴുക്കി
ദിവ്യ സംഗീത ഗംഗയൊഴുക്കി
(അഗ്രേ പശ്യാമി...)

അകതാരിൽ വിരിയുന്നോരർച്ചനാ പുഷ്പങ്ങൾ
അടിമലരിൽ ഞാൻ അർപ്പിക്കുമ്പോൾ (2)
ഒരു നിമിഷം നിന്റെ അനുപമ ദർശന
മധുരം നുകരാൻ കഴിഞ്ഞെങ്കിൽ
കണ്ണാ മധുരം നുകരാൻ കഴിഞ്ഞെങ്കിൽ
(അഗ്രേ പശ്യാമി...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts