രാപ്പക്ഷി ചോദിച്ചു
പാഞ്ചജന്യം വാല്യം I
Rappakshi Chodichu (Panchajanyam Vol. I)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനകൈതപ്രം
ഗായകര്‍ഉണ്ണി മേനോന്‍
രാഗംരീതിഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: May 06 2021 13:54:56.



രാപ്പക്ഷി ചോദിച്ചു
രാപ്പക്ഷി ചോദിച്ചു ഗോപുര കോണിലെ
തൊഴുകൈ കാര്‍മുകിലോട്...
എന്തെന്‍റെ കണ്ണനെ ചുംബിച്ചുണര്‍ത്തി നീ
അഞ്ജന വര്‍ണ്ണനാക്കി
കണ്ണനെ കരിമുകില്‍ വര്‍ണ്ണനാക്കി

വാര്‍മുകില്‍ തുമ്പിയുറഞ്ഞൂ
പൂതനയെ പഴി പറഞ്ഞൂ...
കാളിയ വിഷമയ ജലം കൊണ്ടു കണ്ണന്‍
ആചമിച്ചെന്നും പറഞ്ഞൂ..
കണ്ണന്‍ ആചമിച്ചെന്നും പറഞ്ഞൂ..

നാമം ജപിക്കുന്ന മഞ്ജുളാല്‍ ചോദിച്ചു
സംക്രമ കാറ്റിനോട്
എന്ത് നീ പാടുന്നു നീര്‍മിഴിയോടെന്നും
ഗുരുവായൂരപ്പന്‍റെ മുന്‍പില്‍
ശ്രീ രാഗവിലോലന്‍റെ മുന്‍പില്‍

ആലില കൈവിരല്‍ താളമിട്ടു
കാറ്റ് നീലാംബരിയില്‍ പ്രതിവചിച്ചൂ
ആയിരം വൈശാഖ സാധകം ചെയ്‌വു ഞാന്‍
വേണു നിനാദങ്ങളാവാന്‍
കണ്ണന്‍റെ വേണു നിനാദങ്ങളാവാന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts