ബദരിയില്‍ നിന്നെത്തേടി
പുഷ്പാഭരണം
Badariyil Ninne Thedi (Pushpabharanam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംശ്രീകുമാരൻ തമ്പി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ എസ് ചിത്ര
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:37.

ബദരിയില്‍ നിന്നെ തേടി
മഥുരയില്‍ നിന്നെ തേടി
ഉഡുപ്പിയില്‍ നിന്നെ തേടി
ഉയിരേ നീയെന്നു പാടി
ഗുരുവായൂരപ്പാ കണ്ണാ
ഗുരുവായൂരപ്പാ
(ബദരി‍)

തപ്തകുണ്ഡില്‍ മുങ്ങി-
യുയര്‍ന്നപ്പോള്‍ ഞാനറിഞ്ഞു
ഉദ്ധവനന്നു നീ നല്‍കിയോരുപദേശം
അളകനന്ദതന്‍ ഗാനം അവിടുത്തെയപദാനം
ഗുരുവായൂരപ്പാ കണ്ണാ
(ബദരിയില്‍)

നിന്റെ വൃന്ദാവനത്തില്‍ ഗോകുലം നടുങ്ങുന്നു
രാധതന്‍ വിരഹത്തിന്‍ കഥയിന്നും തുടരുന്നു
പ്രണയനൊമ്പരംപോലും നവനീതം നിനക്കെന്നോ
ഗുരുവായൂരപ്പാ കണ്ണാ
(ബദരിയില്‍)

പുരന്ദരദാസന്റെ സ്വരം കേട്ടാലുണരും നീ
വില്വമംഗലത്തിന്റെ വിളിപ്പുറത്തെത്തും നീ
ഉറങ്ങുന്നതെന്തു വീണ്ടും മമ മുന്നില്‍ നിന്‍ മുരളി
ഗുരുവായൂരപ്പാ കണ്ണാ
(ബദരിയില്‍)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts