ദൈവരാജ്യം
ശാന്തി ഗീതങ്ങൾ
Dhaivarajyam (Shanthi Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംജി ദേവരാജന്‍
ഗാനരചനലഭ്യമല്ല
ഗായകര്‍പി ജയചന്ദ്രൻ ,പി മാധുരി ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:34.
 
ദൈവരാജ്യം ദൈവരാജ്യം
എല്ലാർക്കുമിടമുള്ള ദൈവരാജ്യം
എല്ലാ കുടുംബവുമെല്ലാ ജനതയു
മൊന്നിച്ചു വാഴുന്ന സ്വർഗ്ഗരാജ്യം

ദൈവപിതാവിന്റെ നല്ല രാജ്യം
നമ്മൾക്കവകാശമുള്ള രാജ്യം
ഒന്നിച്ചു വീതിക്കാമപ്പമെല്ലാം
ഒന്നാണു നമ്മൾ സഹോദരന്മാർ
(ദൈവരാജ്യം..)

ദൈവം ഗൃഹനാഥനായ വീട്ടിൽ
നന്മകൾ പൂത്തു നിറഞ്ഞ നാട്ടിൽ
കല്പന കേട്ടു നടക്ക നമ്മൾ
ദുഃഖങ്ങളെല്ലാം മറക്ക നമ്മൾ
(ദൈവരാജ്യം..)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts