പറയൂ നിന്‍ ഗാനത്തിന്‍
ഓണപ്പാട്ടുകള്‍ (ഒന്ന്)
Parayoo Nin Gaanathin (Onapattukal Vol-1 (Onam Melodies))
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:28.
പറയൂ നിന്‍ ഗാനത്തില്‍ നുകരാത്ത തേനിന്റെ
മധുരിമയെങ്ങനെ വന്നു?
നിശയുടെ മടിയില്‍ നീ വന്നുപിറന്നൊരാ
നിമിഷത്തിന്‍ ധന്യതയാലോ?
(പറയൂ...)

പരമപ്രകാശത്തിന്‍ ഒരു ബിന്ദുവാരോ നിന്‍
നിറുകയിലിറ്റിക്കയാലോ?
കരളിലെ ദുഃഖങ്ങള്‍ വജ്രശലാകയായ്
ഇരുള്‍‌കീറിപ്പായുകയാലോ?
(പറയൂ...)

പറയൂ നിന്‍ ഗാനത്തില്‍ കേള്‍ക്കാത്ത രാഗത്തിന്‍
മധുരിമയെങ്ങനെ വന്നു?
ഇരുളിന്റെ കൂടാരമാകെക്കുലുങ്ങുമാ-
റരിയ പൂഞ്ചിറകുകള്‍ വീശി
വരുമൊരുഷസ്സിന്റെ തേരുരുള്‍പ്പാട്ടിന്റെ
ശ്രുതിയൊത്തു പാടുകയാലോ?
(പറയൂ...)

കനിവാര്‍ന്ന നിന്‍ സ്വരം കണ്ണീരാലീറനാം
കവിളുകളൊപ്പുകയാലോ?
പറയൂ നിന്‍ ഗാനത്തിലാരും കൊതിയ്ക്കുമീ
മധുരിമയെങ്ങനെ വന്നു?
(പറയൂ...)






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts