ധീം ധീം ധിമി മദ്ദളം
ഓണപ്പാട്ടുകള്‍ (ഒന്ന്)
Dheem dheem dhimi maddalam (Onapattukal Vol-1 (Onam Melodies))
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:28.
തിന്തിമിത്തിമി മദ്ദളം പാട്
കൈമണി പാട്...
ചന്ദവളയമിടക്കയും പാട്
കമലലോചനകേളികള്‍ പാട്
കളികള്‍ മായാലീലകള്‍ പാട്
(തിന്തിമി...)

നിറന്ന പൂമ്പീലി കണികണ്ടു...
നെറ്റിയിലെ നിറതിങ്കള്‍ത്തിലകം കണ്ടു...
മകരകുണ്ഡലകാന്തിയും തിരുകൗസ്തുഭമണിയും
കണികണ്ടു പാട്ടുപാട്... കണികണ്ടു പാട്ടുപാട്...
(തിന്തിമി...)

അരയാലിലവയറു കണ്ട്
ചെറുപൊക്കിള്‍‌പ്പൂ വിരിയും അഴകു കണ്ട്
അരയില്‍ പൂമ്പട്ടുഞെറി കണ്ട്...
അരമണി കണ്ട്, അടിമലര്‍ കണികണ്ടു പാട്
(തിന്തിമി...) 


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts