ഹേ രാമാ രഘു രാമാ
ഓണപ്പാട്ടുകള്‍ (ഒന്ന്)
Hey Raama Raghu Raama (Onapattukal Vol-1 (Onam Melodies))
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുഭ പന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:28.
ഹേ രാമാ! രഘുരാമാ!
അടവിയില്‍ നിന്നെ
അനുയാത്ര ചെയ്തവള്‍
മനസ്വിനി മൈഥിലിയെവിടെ?
ഹേ രാമാ! രഘുരാമാ! രാമാ!

അടവിയില്‍ത്തന്നെ
അവളെ വെടിഞ്ഞ നിന്‍
മനസ്സൊരു വനശിലയല്ലേ
ഹേ രാമാ! രഘുരാമാ!

അവളുടെ രോദനം കേട്ടില്ല നീ
അവളുടെ കണ്ണുനീര്‍ തുടച്ചില്ല നീ
ഒരു പാവം മുനിമാത്രം അതു കേട്ടു
ഒരു പര്‍ണ്ണശാലയില്‍ അവള്‍ പെറ്റു
രാമാ! രാമാ! രാമാ! രാമാ! രാമാ!

അവളുടെ വേദന അറിഞ്ഞില്ല നീ
അവളുടെ ഉണ്ണികളെ അറിഞ്ഞില്ല നീ
ഒരു പാവം മുനിമാത്രം അതു പാടി
ഒരു പെണ്ണിന്‍ കണ്ണുനീര്‍ കവിതയായ്
രാമാ! രാമാ! രാമാ! രാമാ! രാമാ!
ഹേ രാമാ! രഘുരാമാ! രാമാ!



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts