കൊട്ടാരക്കര കോവിലിൽ
കോടി അർച്ചന
Kottaarakkara Kovilil (Kodi Archana)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംഭരണിക്കാവ് അജയകുമാർ
ഗാനരചനമുകുന്ദൻ ചുനക്കര
ഗായകര്‍കെ ജെ യേശുദാസ്
രാഗംശ്രീരാഗം
ഗാനത്തിന്റെ വരികള്‍
Last Modified: June 04 2012 17:58:15.

കൊട്ടാരക്കര കോവിലിൽ വാഴും
സിദ്ധിവിനായക ഗണപതിയേ
നിത്യവും ധരയിലെ വിഘ്നമകറ്റാൻ
തുയിലുണരേണമേ ഗണനാഥാ
ഗണനാഥം ഭജാമ്യഹം!

ഉളിയന്നൂർതച്ചൻ‌തൻ ഉള്ളിലുദിച്ച
ബാലഗണപതിയല്ലോ നീ
ക്ഷേത്രക്കുളത്തിൽ കഥകളിയാടിയന്നു
തമ്പുരാനു് ദർശനം ഏകിയില്ലേ
തിരുനട പൂകും അടിയന്റെ മുമ്പിലും
ദർശനസൗഭാഗ്യമേകിടണമേ
ഗണനാഥം ഭജാമ്യഹം!

ഊമമ്പള്ളിക്ക് ഉണ്ണിയപ്പം മൂടാൻ
ഉണ്ണിഗണപതി അനുഗ്രഹമേകി
ഊട്ടപ്പം നേദിച്ച ഭക്തർക്ക് കൂട്ടിനായ്
കൂടെ വരുന്നൊരു ഗണനാഥാ
നിൻ നട പൂകും അടിയന്റെയുള്ളിലും
അനുഗ്രഹസൗഭാഗ്യമേകിടണമേ
ഗണനാഥം ഭജാമ്യഹം!
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts