മൊഴിയൂ നിന്‍ മൊഴി
രാഗ വീണ
Mozhiyoo Nin Mozhi (Raaga Veena)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ് ,പി സുശീല
രാഗംവലചി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:21.


മൊഴിയൂ നിന്‍ മൊഴി പേറും തേനെന്തിനായ്
പറയൂ ഈ പനിനീരിന്‍ കുടമെന്തിനായ്
പ്രിയനേ നിന്‍ മൊഴി ചേര്‍ന്ന് അമൃതാകുവാന്‍
ഉടലോടു ഉടല്‍ ചേര്‍ന്ന് കനിയാകുവാന്‍
മൊഴിയൂ നിന്‍ മിഴിയേന്തും സ്വരമെന്തിനായ്
പറയൂ നിന്‍ കരം കൊള്ളും കനലെന്തിനായ്
നിറമാറില്‍ എയ്തെയ്തു മുറിവേകുവാന്‍
അത് പിന്നെ അതിലോലം കരിയിക്കുവാന്‍
മൊഴിയൂ നിന്‍ മൊഴി പേറും തേനെന്തിനായ് .....

ആ ... ആ ...
യൌവ്വനം കൈ വച്ച് ഭാരങ്ങളേകും നിന്‍
മേനിയിലുതിരുന്ന കുളിരെന്തിനായ്
യൌവ്വനം കൈ വച്ച് ഭാരങ്ങളേകും നിന്‍
മേനിയിലുതിരുന്ന കുളിരെന്തിനായ്
അറിയാതൊരാലസ്യം അണിയും നേരം
മാര താപങ്ങള്‍ താങ്ങാന്‍
അറിയാതൊരാലസ്യം അണിയും നേരം
മാര താപങ്ങള്‍ താങ്ങാന്‍
(മൊഴിയൂ )

ആ ... സാനിധപാ
ആ ... സഗപധനീ
ആ ... ധപഗപസാ
ആ ... നിസനിസഗാ
ആ ... മഗരിസനീ
ആ ... സഗപധനീ
ആ ... ധപഗപസാ

ആശയില്‍ വെയില്‍ വീശി ദാഹങ്ങള്‍ കൂട്ടും നിന്‍
നെഞ്ചിലീ കാന്തത്തിന്‍ പൊരുളെന്തിനായ്
ആശയില്‍ വെയില്‍ വീശി ദാഹങ്ങള്‍ കൂട്ടും നിന്‍
നെഞ്ചിലീ കാന്തത്തിന്‍ പൊരുളെന്തിനായ്
ഒരു സ്വര്‍ഗ്ഗലോകത്തിന്‍ അതിരില്‍ നിന്നും
തമ്മില്‍ പിന്നെയും ചേരാന്‍
ഒരു സ്വര്‍ഗ്ഗലോകത്തിന്‍ അതിരില്‍ നിന്നും
തമ്മില്‍ പിന്നെയും ചേരാന്‍
(മൊഴിയൂ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts