പതിപലതിലും
മൈലാഞ്ചിപ്പാട്ടുകൾ 1
Pathi Palathilum (Mylanchi Pattukal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംവി എം കുട്ടി
ഗാനരചനഹസ്സൻകുട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 11 2021 16:47:41.
 പതി പലതിലും തുതിയേറും മക്കമിൽ മുക്കിയ ഇടമിലെ വടിവിനിൽ ഉടയവന്‍ പടൈത്തുള്ള നബിയുള്ള കല്ലിയാണമേ...

പാത്താളമകമിലിരുന്നെൻ നബി മദുഹ്‌ ഉരയുവാന്‍ ഹിറുദിലെ മറതിയെ തുറതി ചെയ്യ്‌ ഫറു ദവ
നജിയുള്ള കല്ലിയാണമേ...

മതിരപ്പൂ നബി മുതിര കുട ചൂടി നടന്തിടും അമ്പവനിമ്പമില്‍ നമ്പിയ മുമ്പരെ
സഫിയുള്ള കല്ലിയാണമേ...

മാതാബി ആമിനാ നബിയെ പ്രസവിത്ത ദിനമില് പണ്ടവനണ്ടർകൾ
ഇണ്ടമിൽ കൊണ്ട്‌പോയ്‌
ഹബീബുള്ള കല്ലിയാണമേ...

കല്ലിയാണം ഹശറിലെ ഹിസാബുകള്‍ കഴിഞ്ഞ് കതിരുകള്‍ തെളിഞ്ഞ്‌
ഖാത്തിമുന്നബിയുള്ള നടക്കുവാന്‍ തുനിഞ്ഞ് ഖാലിക്കുമൊഴിഞ്ഞ്
പിറകാലേ നബിമാരും സ്വഹാബാരും നടന്ന് പലരുമേ തുടർന്ന്
പറക്കുന്ന പടിയിലെ സിറാത്തേറി കടന്ന്‌ പോകുന്നു നടന്ന്‌

നടന്നെല്ലാം ഇറയവൻറ്റേകൽ
അരുൾപ്പടി നാക്കമിൽ നലവിലെ പൊലിവാലെ ഖസറിലെ ഥഖലായ്
നലവുറ്റ കല്ലിയാണമേ...

കല്ലിയാണ മണവാളൻ മുഹമ്മന്നബിയും കുഴലിയാൽ മണവാട്ടി ആസിയനൽ മറിയം കതിരുതി മയങ്ങിടും സ്‌തിറികളെ ഒളിവാൽ കണവരിലറകൂടും മണവറ ദിനമാൽ

ദിനമിലെ സ്‌തിറികളെ തെളിവുകള-ളവില
പള പള ഒളിന്തിടും കരവിലെ വള തള കടകങ്ങളണിന്തും കാലിലെ ചിലമ്പുകള്‍
കിലി കിലി മണിത്തും നബി ദാവൂദവരുടെ

ധുനികളെ രാഗം അതി മിക ഘോഷം
ഖാത്തിമന്നബിയാരെ പിറകിലെ സ്തിറികളും പശി കൗശകം മറ്റും പലതരമണിന്തോരായ്‌ അണിന്തെല്ലാ മിറയവൻറ്റേകൽ
അരുൾപ്പടി ജിബരീൽ വേഗമേ നാകമില്‍ പോകണം ദാറുല്‍
ഖുൽദകം കല്ലിയാണമേ

അണവുറ്റ ഫിർദൗസിൽ ഹൂറുലീങ്ങളതാകെയും ചെഞ്ചലും കൊഞ്ചലും മൊഞ്ചിലും വഞ്ചികള്‍
ശൗക്കുറ്റ കല്ലിയാണമേ...

പണി ദാറുസ്സലാമെന്ന തോപ്പിലെ
കനി പഴമൊക്കെയും മുന്നിലെ തന്നിലും വന്നിടും തിന്നുവാന്‍
അറ കൂടും കല്ലിയാണമേ...

പതി പലതിലും തുതിയേറും മക്കമിൽ മുക്കിയ ഇടമിലെ വടിവിനിൽ ഉടയവന്‍ പടൈത്തുള്ള നബിയുള്ള കല്ലിയാണമേ...
പാത്താളമകമിലിരുന്നെൻ നബി മദുഹ്‌ ഉരയുവാന്‍ ഹിറുദിലെ മറതിയെ തുറതി ചെയ്യ്‌ ഫറു ദവ
നജിയുള്ള കല്ലിയാണമേ... (പതി പലതിലും)

നജിയുള്ള കല്ലിയാണമേ...
നജിയുള്ള കല്ലിയാണമേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts