ധന ധനനന
ഗാനോത്സവം
Dhana Dhananana (Gaanolsavam)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംദര്‍ബാരി കാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:16.

ധന ധനനന നൂപുര മധുരരവം
തളിരടികളിലരിയൊരു താളലയം
ധനനം... ധനനം... ധനനം...
ഉത്സവസദനം ഉണര്‍ന്നു പാടി
വസന്തലീലാലാസ്യം...
(ധന...)

പൂപോല്‍ വിരിയും വിരലുകളാലൊരു
പൂവള്ളിക്കുടില്‍ നീ തീര്‍ത്തു
നീള്‍മിഴിയാളേ നിന്‍ മിഴിയിണയതില്‍
നീലഭൃംഗങ്ങളായ് പറന്നു
(ധന...)

മേലേ കല്‌പകതരുവിലുണര്‍ന്നൊരു
ചേതോഹരമാം പൂങ്കുലയോ
ദേവി, ഭവത്‌ പദസഞ്ചലനം
അതിന്‍ ഹേമദലങ്ങളായ് പടര്‍ന്നു
(ധന...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts