മദാലസ
ആവണിപ്പൂക്കൂട
Madalasa (Aavani Pookkooda)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംഉഷാ ഖന്ന
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:13.

മദാലസമാകുമീ രാവും
നിലാവിന്‍ ദീപവും നിനക്കോര്‍മ്മ വേണം
ചിരിക്കും പാതിരാപ്പൂവും
വസന്ത വാനവും ഇനി ഓര്‍മ്മ വേണം
മനോഹരിയാകുമീ നദിയും
കിനാവിന്‍ തോണിയും നിനക്കോര്‍മ്മ വേണം
മദോന്മദ രാഗലഹരിയിതില്‍
മയങ്ങിടുമെന്നെയും ഇനിയോര്‍മ്മ വേണം
(മദാലസ )

പുതിയ പൊന്നോണം നാളെയല്ലോ
ഹൃദയത്തിന്‍ വേണു പാടിടുന്നു
മാനസമാകെ പൂക്കളങ്ങള്‍
മാനവരതില്‍ മലര്‍ നിരകള്‍
പുതിയൊരു തീരം ദൂരവേ
വരുന്നത് കണ്ടുവോ
ഇനിയോര്‍മ്മ വേണം
ഓര്‍മ്മ വേണം
(മദാലസ )

ഓഹോ ... ഓ ... ഓഹോ ...

മധുരവസന്തം ആഗതമായ്
രജനീകോകിലം മൂളിടുന്നു
പാതിരാപ്പൂവും തെന്നലുമായ്
ആത്മരഹസ്യം ചൊല്ലിടുന്നു
മുകിലിന്‍ മാറില്‍ വാര്‍മതി
ഉണര്‍ന്നത് കണ്ടുവോ
നിനക്കോര്‍മ്മ വേണം
ഓ ... (മദാലസ )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts