മുക്കുറ്റി പൂവിനും ചിത്തിരത്തുമ്പിക്കും
ശ്രുതിലയ തരംഗിണി
Mukkutti poovinum chithira thumbikkum (Shruthilaya Tharangini)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംരാജാമണി
ഗാനരചനപി കെ ഗോപി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:08.
മുക്കുറ്റിപ്പൂവിനും ചിത്തിരത്തുമ്പിക്കു-
മിന്നേ കല്യാണം
ഇത്തിരി മണ്ണിനും ഇക്കിളിപ്പെണ്ണിനു-
മിന്നേ പൊന്നോണം (മുക്കുറ്റി)
എന്തേ മുല്ലേ പൂക്കാത്തു
എന്തേ തുമ്പീ തുള്ളാത്തു
പുത്തന്‍ കലങ്ങളില്‍ പുത്തരി വെക്കണം
മുത്തശ്ശീ ചൊല്ലാമോ
(മുക്കുറ്റി )

വള്ളുവനാട്ടിലെ പുള്ളോക്കുടങ്ങളിലുണ്ടോ പുന്നാരം
കോലോത്തു നാട്ടിലെ പാണന്റെ വീണയിലുണ്ടോ പയ്യാരം (വള്ളുവ )
പൊലി വിളി പെണ്ണാളേ മെതിയടി മിണ്ടാതെ
പൊലി പൊലി പൊലിയോ പൊലി അരനിറയോ
(മുക്കുറ്റി )

വേണാട്ടു നാട്ടിലെ മേളപ്പദങ്ങളിലുണ്ടോ തിത്തെയ്യം
പൂരക്കളിയുടെ താളക്കളങ്ങളിലുണ്ടോ തെയ്യാട്ടം (വേണാട്ടു )
പറയെട് തമ്പ്രാനേ മടിനിറ മാളോരേ
നിറ നിറ നിറയോ നിറ മടി നിറയോ
(മുക്കുറ്റി )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts