ശ്രീ നീലകണ്‌ഠനല്ലോ
അയ്യപ്പ ഗാനങ്ങള്‍ 5
Sreeneelakandanallo (Ayyappa Ganangal Vol V)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകെ ജെ യേശുദാസ്
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 03 2012 04:21:52.

ശ്രീനീലകണ്ഠനല്ലോ നല്ലച്ഛന്‍ - നല്ലച്ഛന്‍
പാല്‍ക്കടല്‍ത്തേവരല്ലോ നല്ലമ്മ - നല്ലമ്മ
വേലഴകനേട്ടനുണ്ണി നല്‍ക്കൊമ്പന്‍ നല്ല തമ്പി
വേട്ടയില്‍‌ത്തിരുമകനേ മാമലമേലയ്യനുണ്ണി
(ശ്രീനീല)

അയ്യനയ്യന്‍ ആനന്ദത്തിന്തോം
അയ്യനയ്യന്‍ ആനന്ദത്തിന്തോം
തിത്തോം... തിത്തോം...
തിത്തോം... തിത്തോം...
അയ്യനയ്യന്‍ ആനന്ദത്തിന്തോം

പൊന്നും പൂമ്പഴുക്കപോലെ മെയ്യവനു്
പഞ്ചവര്‍ണ്ണക്കളം തെളിയെ ശ്രീപീഠം
നെറ്റിമേല്‍ പഞ്ചമിക്കലയഴക്
തൃപ്പാദം ശരണമെന്നേ
കിലുങ്ങും പോര്‍‌ച്ചിലമ്പ്

അയ്യനയ്യന്‍ ആനന്ദത്തിന്തോം
അയ്യനയ്യന്‍ ആനന്ദത്തിന്തോം
തിത്തോം... തിത്തോം...
തിത്തോം... തിത്തോം...
അയ്യനയ്യന്‍ ആനന്ദത്തിന്തോം

കന്നിമേല്‍ കടുന്തുടിയില്‍ താളം തരിക
പേട്ടതുള്ളി ശരംകുത്തി കലിയൊഴിക
കണ്ണേറാമലയേറാന്‍ ബലം തരിക
വിളിപ്പുറത്തോടിയെത്തും
അയ്യനേ വരം തരിക

അയ്യനയ്യന്‍ ആനന്ദത്തിന്തോം
അയ്യനയ്യന്‍ ആനന്ദത്തിന്തോം
തിത്തോം... തിത്തോം...
തിത്തോം... തിത്തോം...
അയ്യനയ്യന്‍ ആനന്ദത്തിന്തോം
(ശ്രീനീല)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts