കണിക്കൊന്ന പൂ തുടുത്തു
അയ്യപ്പ ഗാനങ്ങള്‍ 5
Kanikkonna Poo Thuduthu (Ayyappa Ganangal Vol V)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകെ ജെ യേശുദാസ്
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹമീര്‍ കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:09.
കണിക്കൊന്നപ്പൂ തുടുത്തു
മേടക്കണിത്തുമ്പപ്പൂ തുടുത്തു
ശബരിമലയിൽ വിഷുപ്പുലരി
കണിക്കൊന്നപ്പൂ തുടുത്തു
ഭക്തി കണിത്തുമ്പപ്പൂ തുടുത്തു
ശബരിമലതൻ കണിപ്പൂമുഖം തുടുത്തു
നെയ്യമൃതമൃതം നെയ്യമൃതമൃതം
നെയ്യമൃതമൃതമൃതമൃതമൃതമൃതം
(കണിക്കൊന്ന)

നെയ്യമൃതക്കുടമേന്തി
ഗായത്രിമന്ത്രം ചൊല്ലീ-
ട്ടിരുട്ടോളം കറുപ്പുടുത്തു
വിഷുക്കണിക്കൈവിളക്കേന്തി സൂര്യൻ
ശബരിമലമേലെ മുകിൽ‌മുടികളിൽ
തിരുമിഴികളിൽ മലരടികളിൽ
വിഷുസംക്രാന്തിമലയിൽ പരമഭക്തി-
കണിത്തുമ്പപ്പൂ തുടുത്തു
നെയ്യമൃതമൃതം നെയ്യമൃതമൃതം
നെയ്യമൃതമൃതമൃതമൃതമൃതമൃതം
(കണിക്കൊന്ന)

പൂനിലാപ്പാൽക്കുടന്നയേന്തി
സാന്ധ്യമന്ത്രധ്വനിയുണർത്തി
പദം തോറും പൂവിടർത്തി
പൊൻ‌കണിക്കൈത്താലമേന്തി ചന്ദ്രൻ
മണിവളക്കൈയ്യിലലകളിളകുന്ന
ശരണമൊഴികളാൽ പമ്പയുണരും
വിഷുസംക്രാന്തി കനിവിൻ പുണ്യമന്ത്ര-
കണിത്തിങ്കൾപ്പൊൻ തുടുത്തു
നെയ്യമൃതമൃതം നെയ്യമൃതമൃതം
നെയ്യമൃതമൃതമൃതമൃതമൃതമൃതം
(കണിക്കൊന്ന)





 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts