ആദിത്യ ചന്ദ്രന്റെ
അയ്യപ്പ ഗാനങ്ങള്‍ 5
Adithya Chandrante (Ayyappa Ganangal Vol V)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകെ ജെ യേശുദാസ്
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 03 2012 04:23:01.

ആദിത്യചന്ദ്രന്റെ കണ്ണഴകോടെ
ശ്രീമഹാദേവന്റെ മെയ്യഴകോടെ
ശംഖുംകഴുത്തിലോ പൊന്മണിയോടെ
ശ്രീധനുമാസത്തില്‍ ഉത്തിരംനാളില്‍
പഞ്ചമിപ്പക്കം പിറന്നാനുണ്ണി
(ആദിത്യ)

എങ്ങെങ്ങെഴുന്നള്ളിവന്നു? ഉണ്ണി
എന്തെന്തുകോലമെടുത്തു?
എങ്ങുപോയ് ഉണ്ണി വളര്‍ന്നു?
തിരുവരങ്കന്‍‌പാണനാരേ

പാതിരാത്തെന്മല നായാടുമ്പം
പാണ്ടിക്കരിമല വേട്ടയിറങ്ങുമ്പം
അരശന്‍ പമ്പയക്കരെ കൈക്കുടന്നേന്‍
അയ്യനുണ്ണിയെ കണ്ടെടുത്തു
കണ്മണിയായ് ശ്രീകോയ്ക്കല്‍ തിരുമൊഴിയാടി
ഇളവരശന്‍ ശ്രീപന്തളം വാണാളയ്യന്‍
പാരില്‍ വാണാളയ്യന്‍

പേരാളും പന്തളത്തിളവരശന്‍
കാടേറിപ്പോനതെന്തിനയ്യാ?
പുലിപ്പാലിനു പോനതും വന്തതും
എങ്ങനെയാ പാണനാരേ
തിരുവരങ്കന്‍‌പാണനാരേ

കാടേറിപ്പോകുമ്പം അയ്യന്റെ മുമ്പേ പിമ്പേ
ആയിരം ശ്രീഭൂതത്തിരുക്കൂട്ടം
മഹിഷിയെ കൊന്നിറങ്ങുമ്പോള്‍
പുലിവേഷം പൂണ്ടുകൊണ്ടായിരം ശ്രീദേവന്മാര്‍
മാളോരും മേലോരും പൂമൊഴി പാടി
പെരുമലയില്‍ ദേവനു തീര്‍ത്തൂ പൊന്നമ്പലം!
അയ്യനു പൊന്നമ്പലം! 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts