മഹിഷിയെ സംസാര
അയ്യപ്പ ഗാനങ്ങള്‍ 5
Mahishiye Samsaara (Ayyappa Ganangal Vol V)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകെ ജെ യേശുദാസ്
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംഭാവപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:06.
മഹിഷിയെ സംസാരപിഞ്ഛികകൊണ്ടൊരു
ദേവകന്യകയാക്കി - ദേവിയെ
മാളികപ്പുറമേറ്റി വാമഭാഗം നൽകി
ലോകമാതാവെന്നു വാഴ്‌ത്തി - അയ്യൻ
ബ്രഹ്മചര്യാശ്രമിയായി!
(മഹിഷിയെ)

ശ്രീരാമചന്ദ്രനു കായ്കനി നേദിച്ചു
ശബരിയാം സഹ്യാദ്രിപുത്രി
നേദിച്ചതുച്ഛിഷ്ടമായെന്ന പാപമോ
ശബരിയെ യുഗങ്ങൾ‌തൻ തടവിലാക്കി
കലിയുഗരാജകുമാരൻ ശബരിയെ
മരതകസൗന്ദര്യമാക്കി!
(മഹിഷിയെ)

സത്യപ്പുലിപ്പാലു ചോദിച്ചവർക്കെല്ലാം
അഷ്ടൈശ്വര്യങ്ങൾ നൽകി
മായാതമസ്സുകൊണ്ടന്ധയാം റാണിയെ
വിശ്വരൂപത്താലനുഗ്രഹിച്ചു
ആസുരകർമ്മവിനോദിയാം വാവർക്ക്
അദ്വൈതകാരുണ്യമേകി!
(മഹിഷിയെ)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts