പ്രസാദ കിരണ
അയ്യപ്പ ഗാനങ്ങള്‍ 5
Prasada Kirana (Ayyappa Ganangal Vol V)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകെ ജെ യേശുദാസ്
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംചന്ദ്ര കൗൺസ്‌
ഗാനത്തിന്റെ വരികള്‍
Last Modified: March 31 2012 06:14:35.
പ്രസാദകിരണപതംഗങ്ങളിൽ
ഇതളുകളുണരും കനകാംബരം
കരിമലപ്പൈങ്കുളിർക്കാവിറങ്ങി
കാവുകൾ ശബരീക്ഷേത്രമായി
(പ്രസാദ)

മന്ത്രം വിന്യസിച്ചുണരും
മുഖര വസന്തത്തിലൂടെ
സംക്രമസ്വപ്നങ്ങൾ അക്ഷരം തേടും
അരുണമുഹൂർത്തത്തിലൂടെ
(പ്രസാദ)

പ്രപഞ്ചം സുശ്രുതി തേടും
തീവ്ര നിഷാദത്തിലൂടെ
ജീവനസംഗീതം ഭാവുകം തേടും
വേദവിഭാതത്തിലൂടെ
(പ്രസാദ)

നാദം ശരണമന്ത്രം മൂളും
ചുറ്റമ്പലങ്ങളിലൂടെ
മൂകനിശീഥങ്ങൾ പൂർണ്ണിമ തേടും
ദിവ്യാനുഭൂതിയിലൂടെ
(പ്രസാദ)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts