കൈലാസത്തിരുനടയിൽ
അയ്യപ്പ ഗാനങ്ങള്‍ 5
Kailasa Thirunadayil (Ayyappa Ganangal Vol V)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകെ ജെ യേശുദാസ്
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംഋഷഭപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:05.
കൈലാസത്തിരുമലയിൽ
തിരുവേടൻ ചമഞ്ഞിറങ്ങി
തിരുവേടപ്പെണ്ണാളൊരുങ്ങി
പൂതപ്പട പടഹമുയർത്തി
തിരുനായാട്ട് തിരുനായാട്ട്
തിരുനായാട്ട് (കൈലാസ)

മദയാനക്കൊമ്പിളക്കി കന്നിമണ്ണ്
തിനവിത്തു വറുത്തു വിതച്ചു വേടപ്പെണ്ണ്
വെള്ളിവെയിൽച്ചാന്തണിഞ്ഞു ചെന്തിന പൂത്തു
അമ്പിനാൽ കാവടക്കി പൂത്തിരുവേടൻ
(കൈലാസ)

മറുമലയിൽ പോരുവിളിച്ചു കാറ്റിരമ്പി
ചെഞ്ചിടമേലമ്പു വിതഞ്ഞു വേടനിടഞ്ഞു
അമ്പെല്ലാം മലരമ്പാക്കി മലവേടപ്പെണ്ണാള്
കൈലാസം പൂമലയായി
തിരുവാതിരരാവായി
(കൈലാസ)







malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts