വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | രഘുകുമാർ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:29.
ഒരു മഴമേഘം പോലെ നഭസ്സില്‍ ഒഴുകി അലഞ്ഞു തളര്‍ന്നു ഒരു ജന്മം മുഴുവന്‍ പാഴാകുമോ - എന്റെ ഒരു സ്വപ്നമെങ്കിലും പൂവാകുമോ (ഒരു മഴമേഘം) സൂര്യരശ്മികള്‍ ഏറ്റെന്‍ ചിറകിന്റെ സുതാര്യ തൂലികയുരുകുന്നു (സൂര്യ ) കാറ്റിന് ഗതിയില്‍ തളര്‍ന്നു പാറി കാറ്റിന് ഗതിയില്‍ തളര്‍ന്നു പാറി കര്‍മ്മപഥങ്ങള്‍ പിഴയ്ക്കുന്നു – എന്റെ കനവുകള്‍ വീണു വിതുമ്പുന്നു (ഒരു മഴമേഘം) നീല വാനമേ നീയെന്‍ മനസ്സിലെ നിതാന്ത നൊമ്പരമറിയുന്നോ (നീല ) കാലം നല്‍കും വേനല്‍ ചൂടില്‍ കാലം നല്‍കും വേനല്‍ ചൂടില്‍ ജീവദലങ്ങള് പൊഴിയുന്നു – എന്റെ നിനവുകള്‍ നിന്നു നടുങ്ങുന്നു (ഒരു മഴമേഘം) | |