സ്വാമിയെക്കാണാൻ കരിമല
ഇരുമുടി അഴകിൽ
Swamiye Kaanaan Karimala (Irumudi Azhakil)
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംഎം എസ് ഇന്ദുശേഖർ
ഗാനരചനരമേശ് കുടമാളൂര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: August 28 2022 10:41:10.

സ്വാമിയേ അയ്യപ്പാ സ്വാമിയേ അയ്യപ്പാ
ശരണം ശരണം സ്വാമി അയ്യപ്പാ

സ്വാമിയെക്കാണാൻ കരിമല നീലിമലയും
അപ്പാച്ചി മേടും ശരംകുത്തിയാലും കടന്ന്
പാപപുണ്യങ്ങൾ ഇരുമുടിക്കെട്ടിൽ ചുമന്ന്
പാത കടന്ന് പടി കടന്നെത്തുന്നേ ഞങ്ങൾ
പാപ താപ നാശനെ വണങ്ങി നിൽക്കുന്നേൻ
സ്വാമിയേ അയ്യപ്പാ സ്വാമിയേ അയ്യപ്പാ
ശരണം ശരണം സ്വാമി അയ്യപ്പാ
സ്വാമിയെക്കാണാൻ കരിമല ...

പേരൂർത്തോട് താണ്ടിയെത്തി കാളകെട്ടിയും
അഴുതയിൽ കുളി കഴിഞ്ഞ് കല്ലിടുംകുന്ന്
സ്വാമിയേ അയ്യപ്പാ സ്വാമിയേ അയ്യപ്പാ
ശരണം ശരണം സ്വാമി അയ്യപ്പാ
മുക്കുഴിയും കരിമല, വലിയാനവട്ടവും
ചെറിയാനവട്ടം, പിന്നെ പുണ്യമാം പമ്പ
സ്വാമിയെക്കാണാൻ കരിമല ...

കാടുമേടുകൾ താണ്ടി ഞങ്ങൾ വരുമ്പോൾ
കാടകത്തിന് കാവലുണ്ട് കാനന വാസൻ
സ്വാമിയേ അയ്യപ്പാ സ്വാമിയേ അയ്യപ്പാ
ശരണം ശരണം സ്വാമി അയ്യപ്പാ
കഠിന ജന്മത്തിൻ കരിമ്പുലി നിഴൽ വനങ്ങളിൽ
ശരണമായവൻ സാക്ഷാൽ സ്വാമി അയ്യപ്പൻ

സ്വാമിയെക്കാണാൻ കരിമല നീലിമലയും
അപ്പാച്ചി മേടും ശരംകുത്തിയാലും കടന്ന്
പാപപുണ്യങ്ങൾ ഇരുമുടിക്കെട്ടിൽ ചുമന്ന്
പാത കടന്ന് പടി കടന്നെത്തുന്നേ ഞങ്ങൾ
പാപ താപ നാശനെ വണങ്ങി നിൽക്കുന്നേൻ
സ്വാമിയേ അയ്യപ്പാ സ്വാമിയേ അയ്യപ്പാ
ശരണം ശരണം സ്വാമി അയ്യപ്പാ 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts