കളഭവും കസ്തൂരിയും
സ്വീറ്റ് മെലഡീസ് 3
Kalabhavum Kashthooriyum (Sweet Melodies Vol III)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരഘുകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:26.


കളഭവും കസ്തൂരിയും ഹര്‍ഷ-
പുളകവും പൂങ്കിനാവും (കളഭവും )
തളിരിളം കുമ്പിളില്‍ താമരക്കുമ്പിളില്‍
താരുണ്യം നേദിച്ചതല്ലേ – നിന്നെ
താരമ്പന്‍ പൂജിച്ചതല്ലേ
(കളഭവും )

നീലത്തടാകത്തടങ്ങളിലോ
നീലക്കടമ്പിന്റെ പൂമൊട്ടിലോ (നീലത്തടാക )
നീയൊരു നീഹാര വൈഡൂര്യമായ്
നീയൊരു നീഹാര വൈഡൂര്യമായ്
നിരവധി ജന്മമെന്നെ കാത്തിരുന്നു
(കളഭവും )

കാപ്പണിക്കൈവിരല്‍ തുമ്പുകൊണ്ടോ
കനകമയൂരത്തിന്‍ പീലികൊണ്ടോ (കാപ്പണി )
നീയെന്റെ ശൃംഗാര സ്വപ്നങ്ങളെ
നീയെന്റെ ശൃംഗാര സ്വപ്നങ്ങളെ
നിറമഴവില്ലിലുള്ള ചായമിട്ടു
(കളഭവും )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts