വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | രഘുകുമാർ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ധര്‍മവതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:26.
മിഴികളില്‍ നിന്റെ മിഴികളില്‍ ഞാനെന്‍ മിഴിയാലെന്തേ ജന്മം തേടുന്നു (മിഴികളില്‍ ) അരികില്‍ ഗംഗാതടം അകലെ നീലാംബരം ചിറകുകളില്‍ ചിറകണിയാന്‍ തിരനുര തന് ചിരി നുകരാന്‍ ഇണയരയന്നം പോലെ നീന്തുവാന്‍ പോരുമോ തോഴീ (മിഴികളില്‍ ) സായംസന്ധ്യ വീണ്ടും ചായം തേച്ച വാനില്‍ സായംസന്ധ്യ വീണ്ടും ചായം തേച്ച വാനില്‍ നിന്നെപ്പോലെ നിന്റെ രാഗസ്മേരം പോലെ നമ്മള് കാണും ഏതോ പ്രേമസ്വപ്നം പോലെ പൂർണ്ണേന്ദു പൂക്കുന്നുവോ – മുകിലിന് പൂന്തോണി തുഴയുന്നുവോ (മിഴികളില്‍ ) നെഞ്ചിന് കൂട്ടിനുള്ളില്‍ കൊഞ്ചും പെണ്‍കിളീ നിന് നെഞ്ചിന് കൂട്ടിനുള്ളില്‍ കൊഞ്ചും പെണ്‍കിളീ നിന് തൂവല്‍ പോലെ തൂവും ഗാനം പോലെ ഏതോ താളം പോലെ നിന്റെ വ്രീളാഭാവം പോലെ പൂന്തെന്നല്‍ വീശുന്നുവോ – പുഴ തന് പൂഞ്ചായല്‍ ഉഴിയുന്നുവോ (മിഴികളില്‍ ) | |