പമ്പാനദിയിലെ
അയ്യപ്പ ഗാനങ്ങള്‍ 3
Pamba Nadiyile (Ayyappaganangal Volume III)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹരികാംബോജി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:26.

PRELUDE



പമ്പാനദിയിലെ ഓളങ്ങളേ
കുളിര്‍മാലകളേ
തുമ്പിതുള്ളുന്ന കാടുകളേ
പൂങ്കാവുകളേ

മണ്ഡലത്തിന്‍ നൊയമ്പുനോറ്റു
മന്ത്രങ്ങള്‍ ഹൃദിസ്ഥമാക്കി
വരുന്നു ഞങ്ങള്‍
ഇന്നു വരുന്നു ഞങ്ങള്‍
സ്വാമിയെ കാണാന്‍ പാപമകറ്റാന്‍
അയ്യപ്പത്തിന്തകത്തോം സ്വാമി തിന്തകത്തോം

വൃശ്ചികമൊന്നിന് മാല ചാര്‍ത്തി - ഞങ്ങള്‍
സ്വച്ഛമായ് ജീവിതം കോര്‍ത്തിണക്കി
നിത്യവും ഞങ്ങള്‍ സങ്കീര്‍ത്തനം പാടി
സത്യധര്‍മ്മങ്ങള്‍ പോറ്റി വരുന്നു
അയ്യപ്പത്തിന്തകത്തോം സ്വാമി തിന്തകത്തോം
(മണ്ഡല)

സുപ്രഭാതം വന്നു തൊട്ടുണര്‍ത്തി - ഞങ്ങള്‍
വന്‍‌പുലിനാഥനെ കാണുവാനായ്
സ്വാമിയേ ശരണം സങ്കീര്‍ത്തനം പാടി
മോഹിനീസുതനെ തേടി വരുന്നു
സ്വാമി തിന്തകത്തോം അയ്യപ്പത്തിന്തകത്തോം
(മണ്ഡല)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts