കുങ്കുമം ചാര്‍ത്തുമീ (പൂത്തുമ്പിയും പൂവാലന്മാരും )
This page was generated on May 14, 2024, 4:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംരാജാമണി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വാണിവിശ്വനാഥ് ,പ്രേംകുമാര്‍ ,ബൈജു ,ഹരിശ്രീ അശോകൻ
ഗാനത്തിന്റെ വരികള്‍
Last Modified: July 26 2014 09:56:53.

കുങ്കുമം ചാർത്തുമെൻ മനസ്സിലെ മഞ്ഞുഷഃസന്ധ്യയിൽ
പൂമരഛായയിൽ കുറുകിയ പൊൻവെയിൽ പ്രാവു നീ...
സ്വർണ്ണത്തൂവലിൽ കസവുകര തുന്നുവാൻ
വർണ്ണച്ചുണ്ടിലെ പവിഴമൊഴി കേൾക്കുവാൻ
ഞാൻ നിന്റെ ഇടനെഞ്ചിൽ ഇളവേൽക്കവേ...
കുങ്കുമം ചാർത്തുമെൻ മനസ്സിലെ മഞ്ഞുഷഃസന്ധ്യയിൽ
പൂമരഛായയിൽ കുറുകിയ പൊൻവെയിൽ പ്രാവു നീ...

മിന്നും പൊന്നിൻ പുടവകൾ ചൂടിയെത്തുമ്പോൾ
തിങ്കൾതെല്ലിൻ തൊടുകുറി ചാർത്തിയെത്തുമ്പോൾ
ആരും ചൊല്ലാ പരിഭവമെന്തു ചൊല്ലേണ്ടു
അല്ലിച്ചുണ്ടിൽ തുരുതുരെ ഉമ്മ നൽകേണ്ടു
വാലിട്ടെഴുതുമി കണ്ണിലഴകിനു പീലിച്ചിറകുതരാം
കാലിൽ തളകളും ആർദ്രജതികളും ഒന്നായ് കൊണ്ടുവരാം
ശ്രീരാഗവരമോടെ വരവേറ്റിടാം....
(കുങ്കുമം....)

മായും മഞ്ഞിൻ കണികകൾ കോർത്തുവെയ്ക്കാം ഞാൻ
മായക്കൂടിൻ കുനുകിളി വാതിൽ ചാരാം ഞാൻ
താനേ മിന്നും നറുതിരി ദീപമാകാം ഞാൻ
താളം തേടും ശുഭലയ വീണയാവാം ഞാൻ
വർണ്ണച്ചിറകുമായ് വാനിലേറുമി മഞ്ഞക്കിളിമനസ്സാം
പൂപ്പൊന്നരുവികൾ പാടിയൊഴുകുമൊരോമൽ തളയണിയാം
മംഗല്യമണിനൂലും കൊണ്ടേ വരാം...
(കുങ്കുമം....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts