ശുഭരാഗം ശ്രുതിലോലം (സ്നേഹസിന്ദൂരം )
This page was generated on April 27, 2024, 11:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംജോണ്‍സണ്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംകാംബോജി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 16 2017 06:07:40.

ശുഭരാഗം ശ്രുതിലോലം മിഴിയില്‍ രതിഭാവം
കളമൃദുഹംസം തോല്‍ക്കും സുമധുരലാസ്യം
വിരല്‍മുനയില്‍ വിടർന്ന മുദ്രാമലരില്‍
ലയജാലം തേടും ഹിമയാമം

ശുഭരാഗം ശ്രുതിലോലം മിഴിയില്‍ രതിഭാവം

വരവീണാ മൃദുനാദം കളകാകളിയായി
അളിവേണിയിലലര്‍മഞ്ജരി പ്രണയാഞ്ജലിയായി
നറുമണിയുണരും മായാനൂപുരമോടേ
എന്റെ മണ്‍മണ്ഡപം കുളിരുവാന്‍ വരൂ സഖി

(ശുഭരാഗം ശ്രുതിലോലം മിഴിയില്‍ രതിഭാവം)

സ്വരചന്ദ്രിക തിരിതാഴ്ത്തിയ സുഖരാഗില യാമം
നിറവാര്‍മതി ശിവമൗലിയിലഴകേറ്റിയ നേരം
മൃദുപദമോടെന്‍ നെഞ്ചിൻ ഡമരുകമാകാന്‍
എന്റെ ഗംഗാതടം തഴുകിടാന്‍ വരൂ സഖീ

ശുഭരാഗം ശ്രുതിലോലം മിഴിയില്‍ രതിഭാവം
കളമൃദുഹംസം തോല്‍ക്കും സുമധുരലാസ്യം
വിരല്‍മുനയില്‍ വിടർന്ന മുദ്രാമലരില്‍
ലയജാലം തേടും ഹിമയാമം

ശുഭരാഗം ശ്രുതിലോലം മിഴിയില്‍ രതിഭാവം




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts