വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ചന്ദ്ര കൗൺസ് |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:09.
മഞ്ജുനൂപുരശിഞ്ജിതത്തൊടു പോവതെങ്ങു സഖീ... മയ്യഴിപ്പുഴപോലവേ മദലോലയായിതിലേ കുളുര്കാറ്റേ ഇതിലേ വാ... ഒരു പാട്ടിന് കുളിരായ് വാ... മന്ദഗാമിനിയെന്റെ മാനസമന്ദിരംതന്നില് വന്നു നീയൊരു മൂകമാമനുരാഗഗീതംപോല് കുടമൂതും മുകിലേ വാ... കുളിര്മാരിപ്പനിനീര് താ... കണിക്കൊന്നപോലെ കണ്ടു നിന്നെ കാതരേ കളിച്ചെണ്ടു നീട്ടി പ്രേമലോലം കാത്തുനിന്നൂ വരൂ! ബന്ധുരേ, മാനസം മധുരാര്ദ്രമായ് വരവീണതന് തന്തികള്‍ സ്വരസാന്ദ്രമായ് പ്രാണനോലും ലയലഹരികളില്... (മഞ്ജുനൂപുര...) കിളിക്കൊഞ്ചലോടെ പൂക്കളോടെ ഭാസുരേ വിളിക്കുന്നു ദൂരെ ദേവദൂതര്‍ പാടും തീരം പുലര്‍വേളയായ് സന്ധ്യയായ് ശുഭരാത്രിയായ് പുളിനങ്ങളില്‍ നാം സഖീ, പിരിയാതെയായ് താരകങ്ങള്‍ തിരിയുഴിയുകയായ്... (മഞ്ജുനൂപുര...) |