കിളിമൊഴിയേ (നളചരിതം നാലാം ദിവസം )
This page was generated on April 27, 2024, 9:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംമോഹന്‍ സിതാര
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ എസ് ചിത്ര ,ആർ ഇളങ്കോ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജഗതി ശ്രീകുമാര്‍ ,പ്രവീണ ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:33.

കരിങ്കുഴലീ... കരിങ്കുഴലീ...
കരിങ്കുഴലീ... കരിങ്കുഴലീ...

കിളിമൊഴിയേ കരിങ്കുഴലീ
മധുവിധുരാവല്ലേ - വേഗം
മണിയറയൊരുക്കേണ്ടേ
കരിവള കിലുക്കി
കൈകൊട്ടിപ്പാടാന്‍ വാ
വായോ വായോ കിളിയേ
എടി വായോ വായോ വായോ
(കിളിമൊഴിയേ)

മധുമൊഴിയാളേ എന്‍ മലര്‍മിഴിയാളേ
കല്യാണരാവില്‍ മാരന്റെ നെഞ്ചില്‍
തേന്‍‌കുളിരല്ലേ നീ...
ഒരു പൂങ്കുളിരല്ലേ നീ...
തുടുത്ത കവിളില്‍ ചുംബനകുങ്കുമ-
കവിത കുറിക്കും മാരന്‍...
നിന്റെ മാരന്‍... നിന്റെ മാരന്‍...
(കിളിമൊഴിയേ)

മനമറിയാതെ നിന്‍ തനുവറിയാതെ
മണിയറക്കുള്ളില്‍ പൊന്‍‌വിളക്കാ-
യൊരു പെണ്‍കിളി ഒളി വിതറും...
ഒരു സുന്ദരി ഒളി വിതറും...
കറുത്തമിഴിയാല്‍ കഥപറയുന്നൊരു
കലമാന്‍‌കണ്ണുള്ള പെണ്ണ്...
ഒരു പെണ്ണ്... ഒരു പെണ്ണ്...
(കിളിമൊഴിയേ)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts