പൂക്കിലഞൊറിവെച്ചു (കുടുംബം )
This page was generated on May 17, 2024, 7:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംആര്‍ സുദര്‍ശനം
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍എല്‍ ആര്‍ ഈശ്വരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:58.
�pookkilanjorivach


പൂക്കില ഞൊറിവെച്ച് പൊന്നുംനൂലിഴകോര്‍ത്ത്
കുഞ്ഞുടുപ്പു തുന്നുന്ന പൊന്മുകിലേ
കടിഞ്ഞൂല്‍ മുത്തിനു കൊടുക്കാനോ ഇത്
കന്നിനിലാവിനുടുക്കാനോ

മാമ്പൂക്കള്‍ വിടരുമ്പോള്‍ മകരം പിരക്കുമ്പോള്‍
മറ്റൊരുമുത്തിന്റെയമ്മയാകും ഞാന്‍
മറ്റൊരുമുത്തിന്റെയമ്മയാകും

പനിനീരില്‍ കുളിപ്പിക്കും പാദസരമണിയിക്കും
പുലിയാര്‍മോതിരം ചാര്‍ത്തും ഞാന്‍
പുലിയാര്‍മോതിരം ചാര്‍ത്തും

അമ്പലപ്പുഴയിലെ അഷ്ടമിരോഹിണി നാള്‍
അമ്മിണിക്കുഞ്ഞിനെക്കൊണ്ടുപോകും ഞാന്‍
അമ്മിണിക്കുഞ്ഞിനെക്കൊണ്ടുപോകും

കദളിക്കുലകൊണ്ടു തുലാഭാരം നടത്തും ഞാന്‍
കുഞ്ഞിനു ചോറുകൊടുക്കും ഞാന്‍
കുഞ്ഞിനു ചോറുകൊടുക്കും

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts