ഷാബ ഷാബ (റണ്‍വേ )
This page was generated on April 28, 2024, 3:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍അഫ്‌സല്‍ ,സുനിത സാരഥി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,കാവ്യ മാധവന്‍
ഗാനത്തിന്റെ വരികള്‍
Last Modified: June 29 2013 04:26:44.
ഷാബാ ഷാബാ ഷാബാ ഷാബാ ഷാബാ
ഷാബാ ഷാബാ ഷാബാ ഷാബാ ഷാബാ

മിന്നാരപ്പൊന്നല്ലേ മിന്നാമിന്നിപ്പെണ്ണല്ലേ
ആരോടും മിണ്ടാച്ചുണ്ടില്‍ തൊട്ടാവാടിപ്പൂവല്ലേ…
മറ്റാരും കാണാതെ ചിങ്കാരപ്പൂങ്കാറ്റാവാം
മാനത്തെ മാരിത്തേരില്‍ മായക്കൂത്താടാം
ഒരു വേനല്‍ ചാറ്റല്‍മഴയില്‍
ഒരു മീവല്‍ക്കിളിയായ് മാറിപ്പാറി പറക്കാം
ഹേ.... ഈ ആപ്പിള്‍പ്പാടം മുഴുവന്‍
ഒരു മേവും മുകിലായ് പമ്മിപ്പമ്മി കിതയ്ക്കാം

ഇളമാനേ ഇത്തിരിമുത്തേ മിഴിയോരം ഉള്ള നിലാവേ
ഞാന്‍ കാണട്ടെ മിണ്ടട്ടെ ഒരു കാര്യം പറയട്ടെ
ഷാബാ ഷാബാ ഷാബാ ഷാബാ ഷാബാ
(മിന്നാരപ്പൊന്നല്ലേ)

കാതല്‍പ്രായം കണ്ണുപൊത്തി കളിയ്ക്കേ
ഷാംപെയ്ന്‍ പോലെ നെഞ്ചില്‍ സ്വപ്നം തിളയ്ക്കേ
ഹാട്ബീറ്റ് പോലെന്‍ വിരല്‍ വിങ്ങി തുടിയ്ക്കേ
പാടാം പാടാം പാനിക് മ്യൂസിക് പതിയേ
റോസാപ്പൂവേ നിന്‍ മുള്ളാല്‍ ഉള്ളം പൊള്ളുന്നു.....
ഷാബാ ഷാബാ ഷാബാ ഷാബാ ഷാബാ
(മിന്നാരപ്പൊന്നല്ലേ)

ഡോണ്‍ പോല്‍ പായും മഞ്ഞിന്‍ നദിയ്ക്കരികെ
പൂംപ്രാവായ് നീ തൂവല്‍ കുടഞ്ഞിരിക്കേ
നീയെന്‍ കാതില്‍ കാറ്റായ് മെല്ലെ വിളിച്ചു
നീയെന്‍ പാട്ടില്‍ മഞ്ഞായ് മിന്നി തുടിച്ചു
പൂക്കാപ്പൂവേ നിന്‍ കണ്ണില്‍ കാന്തം മിന്നുന്നു.....
ഷാബാ ഷാബാ ഷാബാ ഷാബാ ഷാബാ
(മിന്നാരപ്പൊന്നല്ലേ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts