വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | കുമാരനാശാൻ |
ഗായകര്‍ | പി ജയചന്ദ്രൻ ,ഔസേപ്പച്ചൻ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മമ്മൂട്ടി ,രാജന് പി ദേവ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 11 2014 17:48:27.
പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവു, പൂക്കുന്നശോകം വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍, പൂവാല് ചോക്കുന്നു കാടന്തിമേഘങ്ങള്‍പോലെ. എല്ലാടവും പുഷ്പഗന്ധം പരത്തി മെല്ലെന്നു തെക്കുന്നു വീശുന്നു വായു, ഉല്ലാസമീ നീണ്ട കൂകൂരവത്താ- ലെല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍. കാണുന്നിതാ രാവിലേ പൂവു തേടി ക്ഷീണത്വമോരാത്ത തേനീച്ച കാട്ടില്‍ പോണേറെയുത്സാഹമുള്‍ക്കൊണ്ടിവയ്ക്കെ- ന്തോണം വെളുക്കുന്നുഷസ്സോയിതെല്ലാം? പാടങ്ങള്‍ പൊന്നിന്‍നിറംപൂണ്ടു, നീളെപ്പാടിപ്പറന്നെത്തിയിത്തത്തയെല്ലാം കേടറ്റ നെല്ലിന് കതിര്‍ക്കാമ്പുകൊത്തി- ക്കൂടാര്‍ന്ന ദിക്കോര്‍ത്തു പോകുന്നു വാനില്‍. ചന്തം ധരയ്ക്കേറെയായ് ശീതവും പോയന്തിക്കു പൂങ്കാവിലാളേറെയായി സന്തോഷമേറുന്നു, ദേവാലയത്തില്‍ പൊന്തുന്നു വാദ്യങ്ങള്‍-വന്നൂ വസന്തം! |